Connect with us

Kerala

വിമാന സര്‍വീസുകള്‍ വ്യാപകമായി വൈകി; സ്‌പൈസ് ജെറ്റിന് നോട്ടീസ് നല്‍കി സിയാല്‍

വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.

Published

|

Last Updated

കൊച്ചി| വിമാന സര്‍വീസുകള്‍ വ്യാപകമായി വൈകിയതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റിന് നോട്ടീസ് നല്‍കി സിയാല്‍. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. ഇനി കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് സിയാല്‍ മുന്നറിയിപ്പ് നല്‍കി. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.

എന്നാല്‍ ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി.

Content Highlights:
CIAL issued a notice to SpiceJet due to widespread flight delays since August 1 and pending dues worth crores. The airport authority warned of slot cancellations if punctual operations are not restored. Recent disruptions include delayed Dubai-Kochi flights and cancelled Fujairah services.

---- facebook comment plugin here -----

Latest