Connect with us

National

ജുവൈനല്‍ ഹോമില്‍ കുട്ടികള്‍ ചേരിതിരിഞ്ഞ് ഏറ്റ്മുട്ടി; നാല് പേര്‍ക്ക് ഗുരുതര പരുക്ക്

കമ്പിവടികളും ബാറ്റണുകളും ഉപയോഗിച്ചാണ് ഇരുപക്ഷവും ഏറ്റുമുട്ടിയതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ജുവനൈല്‍ ഹോമില്‍ കുട്ടികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് എട്ട് പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമാണെന്നാണ്് റിപ്പോര്‍ട്ടുകള്‍ . പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒരു സംഘം കുട്ടികള്‍ മറ്റുള്ളവര്‍ക്കു നേരേ അതിക്രമം കാട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പിവടികളും  ബാറ്റണുകളും ഉപയോഗിച്ചാണ് ഇരുപക്ഷവും ഏറ്റുമുട്ടിയതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ജുവനൈല്‍ ഫോമിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.