Connect with us

Kozhikode

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; വര്‍ണാഭമായി മര്‍കസ് അലിഫ് ഡേ

പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയില്‍ ചെലുത്തുന്ന പങ്ക് വലുതാണെന്നും അതിന്‌ മതിയായ ശ്രദ്ധയും പ്രാധാന്യവും നല്‍കേണ്ടതുണ്ടെന്നും കാന്തപുരം.

Published

|

Last Updated

മര്‍കസില്‍ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.

കോഴിക്കോട് | അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മര്‍കസില്‍ അലിഫാക്ഷരം കുറിക്കാന്‍ ഒത്തുകൂടി നവാഗത വിദ്യാര്‍ഥികള്‍. ഇസ്‌ലാമിക പാഠശാലകളും മദ്‌റസകളും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി മര്‍കസില്‍ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വര്‍ണാഭമായി. ചടങ്ങുകള്‍ക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയില്‍ ചെലുത്തുന്ന പങ്ക് വലുതാണെന്നും അതിന്‌ മതിയായ ശ്രദ്ധയും പ്രാധാന്യവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികള്‍ വളരുക. മാതൃകാപൂര്‍വമായിരിക്കണം അവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

രാവിലെ എട്ടു മുതല്‍ 11 വരെ നടന്ന പരിപാടി മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.

എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹസൈനാര്‍ മുസ്‌ലിയാര്‍ വള്ളിക്കുന്ന്, സി പി ശാഫി സഖാഫി നേതൃത്വം നല്‍കി. അക്ബര്‍ ബാദുഷ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, സി പി ഉബൈദുല്ല സഖാഫി, വി എം റശീദ് സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ഉനൈസ് മുഹമ്മദ്, കെ കെ ഷമീം സംസാരിച്ചു.

 

 

---- facebook comment plugin here -----

Latest