Connect with us

Kerala

ചേവായൂര്‍ ചില്‍ഡ്രന്‍സ് ഹോം കേസ്; പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

ലോ കോളജിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്

Published

|

Last Updated

കോഴിക്കോട്  | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസില്‍ അറസ്റ്റിലായതിന് പിറകെ പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി(26)യാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടത്.

ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരവെ ലോ കോളജിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ഇന്ന് വൈകിട്ടാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും കടന്നുകളഞ്ഞത്. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

കൊല്ലം സ്വദേശി ടോം തോമസ്(26) നേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നുി. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്.

 

Latest