Connect with us

Ongoing News

ചെന്നൈയില്‍ ചരിത്രജയം; ചെന്നൈയിനിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

ജീസസ് ജിമെനെസ്, കൊറോ സിംഗ് തിംഗുജം, ക്വാമ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. വിന്‍സി ബാറെറ്റോ ചെന്നൈയിനിന്റെ ആശ്വാസ ഗോള്‍ നേടി.

Published

|

Last Updated

ചെന്നൈ | ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചരിത്രജയം. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കശക്കി വിട്ടത്. ചെന്നൈയില്‍ കേരളം ചരിത്രത്തിലാദ്യമായി നേടുന്ന വിജയമാണിത്.

ജീസസ് ജിമെനെസ്, കൊറോ സിംഗ് തിംഗുജം, ക്വാമ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. വിന്‍സി ബാറെറ്റോ ചെന്നൈയിനിന്റെ ആശ്വാസ ഗോള്‍ നേടി.

37-ാം മിനുട്ടില്‍ ചെന്നൈയിനിന്റെ വില്‍മാന്‍ ജോര്‍ദാന്‍ ഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്നതിനും ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

---- facebook comment plugin here -----

Latest