National
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല; ഉജ്ജ്വല വിജയം നേടി ഇടത് സഖ്യം
എസ് എഫ് ഐ-എ എസ് എ-ഡി എസ് യു സഖ്യം എല്ലാ ജനറല്‍ സീറ്റുകളും തൂത്തുവാരി.
ന്യൂഡല്‍ഹി | ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതൃത്വത്തിലുള്ള ഇടത് പുരോഗമന സഖ്യത്തിന് ഉജ്ജ്വല വിജയം. എസ് എഫ് ഐ-എ എസ് എ-ഡി എസ് യു സഖ്യം എല്ലാ ജനറല്‍ സീറ്റുകളും തൂത്തുവാരി. എ ബി വി പിയെ തകര്‍ത്താണ് ഇടത് യൂണിയന്റെ ജയം.
മലയാളിയായ കൃപ മരിയ ജോര്‍ജാണ് പുതിയ ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി സഥി പ്രാജ്വല്‍ തിരഞ്ഞെടുക്കപ്പെട്ടു. പൃഥ്വി സായ് (വൈസ് പ്രസിഡന്റ്), കതി ഗണേഷ് (ജോയിന്റ് സെക്രട്ടറി), ലിഖിത് കുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സി എച്ച് ജയരാജ് (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
റപ്പുകളായി എസ് എസ് സുഭാഷിണി, ഷിഫ മിന്‍സ്, ഹൃത്യക് ലക്ഷ്മണ്‍ ലാലന്‍ എന്നിവര്‍ ഇടത് പാനലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. വിജയത്തിനായി സജീവ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ പ്രവര്‍ത്തകരെയും എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അഭിവാദനങ്ങള്‍ അറിയിച്ചു.







