Connect with us

ISL 2021- 22

തോല്‍വിയുടെ മുന്നില്‍ നിന്ന് തിരിച്ചുവന്നു; ബ്ലാസ്‌റ്റേഴ്‌സിന് സമനില

ആഷിഖ് കുരുണിയന്റെ ഗോളിലൂടെ 84ാം മിനിറ്റില്‍ മുന്നിലെത്തിയ ബെംഗളൂരു ആഷിഖിന്റെ തന്നെ സെല്‍ഫ് ഗോളില്‍ സമനില വഴങ്ങുകയായിരുന്നു

Published

|

Last Updated

പനാജി | ഐ എസ് എല്ലില്‍ ബെംഗളൂരു എഫ ്സിക്കെതിരെകേരള ബ്ലാസ്റ്റേഴ്സിന് അവസാന നിമിഷം സമനില. ഇരു ടീമൂകളും ഓരോ ഗോളുകള്‍ വീതം നേടി. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ രഹിത സമനില ആയിരുന്നു. ആഷിഖ് കുരുണിയന്റെ ഗോളിലൂടെ 84ാം മിനിറ്റില്‍ മുന്നിലെത്തിയ ബെംഗളൂരു ആഷിഖിന്റെ തന്നെ സെല്‍ഫ് ഗോളില്‍ ജയം സമനില വഴങ്ങുകയായിരുന്നു. അഞ്ച് മിനുറ്റ് അധിക സമയം ഇരു ടീമിനും മുതലാക്കാന്‍ കഴിഞ്ഞില്ല.

മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. 4-4-2 ശൈലിയിലാണ് ടീം കളിക്കിറങ്ങിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു നിരയിലും ഇടംപിടിച്ചു.

---- facebook comment plugin here -----

Latest