Connect with us

up election

ബി എസ് പി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു

വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതി മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ അറിയിച്ചിരുന്നു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബി എസ് പി പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 58 ല്‍ 53 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മായാവതി അറിയിച്ചു.

ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ബി എസ് പിയെ വീണ്ടും അധികാരത്തില്‍ എത്തിക്കും. എല്ലാ കാര്യത്തിലും മുന്‍ സര്‍ക്കാറിന് സമാനമായൊരു സര്‍ക്കാറായിരിക്കും ബി എസ് പി രൂപീകരിക്കുക എന്നും പട്ടിക പുറത്ത് വിട്ടുകൊണ്ട് മായാവതി പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതി മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ അറിയിച്ചിരുന്നു.

Latest