Connect with us

Lovlina Borgohain

ബോക്‌സിംഗ് താരം ലവ്‌ലീന ഇനി അസമില്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്

ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലീന വെങ്കല മെഡല്‍ നേടിയിരുന്നു

Published

|

Last Updated

ദിസ്പൂര്‍ | കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ബോക്‌സിംഗില്‍ അഭിമാന നേട്ടം സ്വന്തമാക്കിയ ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ ഇനി അസം പോലീസ് സര്‍വീസില്‍. രാജ്യത്തിനായി ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലീന വെങ്കല മെഡല്‍ നേടിയിരുന്നു. ഇവര്‍ക്ക് അസം പോലീസില്‍ ഡി സി പി റാങ്കിലാണ് നിയമനം. ഇവര്‍ക്കുള്ള നിയമന കത്ത് നാളെ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കും.

നേട്ടത്തിനുള്ള ആദരമായി ഇവര്‍ക്ക് ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, സര്‍വീസില്‍ ചാര്‍ജ്ജെടുക്കാനുള്ള അനുമതി തേടിയത് കഴിഞ്ഞ ദിവസം മാത്രമായിരുന്നു.

Latest