Connect with us

bomb threat

നവകേരള സദസ്സില്‍ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

കേരള പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ലേക്കാണു ഭീഷണി എത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | നവകേരള സദസ്സില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. നഗരൂര്‍ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂര്‍ പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി എട്ടു മണിയോടെ കേരള പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ലേക്കാണു ഭീഷണി എത്തിയത്. ഫോണ്‍ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നല്‍കിയ യുവാവിനെ പിടികൂടുകയായിരുന്നു.