Connect with us

Kerala

'ബി ജെ പി മുക്ത് ദക്ഷിൺ ഭാരത്': വർഗീയതക്കേറ്റ തിരിച്ചടിയെന്ന് ഐ എൻ എൽ

സംഘപരിവാർവിരുദ്ധ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം.

Published

|

Last Updated

കോഴിക്കോട് | കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിയുടെ വർഗീയ വിദ്വേഷ അജൻഡക്കേറ്റ തിരിച്ചടിയാണെന്നും ‘ബി ജെ പി മുക്ത് ദക്ഷിൺ ഭാരത്’ സാധ്യമാക്കിയ കർണാടകയിലെ വോട്ടർമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ഐ എൻ എൽ സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് കെ പി ഇസ്മാഈൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് എന്നിവർ പ്രസ്താവിച്ചു.

കർണാടക കോൺഗ്രസ് സ്വീകരിച്ച ശക്തമായ സംഘപരിവാർവിരുദ്ധ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം. മൃദു ഹിന്ദുത്വ സമീപനങ്ങൾ സ്വീകരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കർണാടകയിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു.

Latest