Connect with us

congress

കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പില്ലെന്ന് ബിനോയ് വിശ്വം

പി ടി തോമസ് അനുസ്മരണത്തില്‍ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം

Published

|

Last Updated

കൊച്ചി | ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകരരുതെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം എം പി. ഈ ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും സി പി ഐ രാജ്യസഭാ കക്ഷി നേതാവുകൂടിയായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാവുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കെല്‍പ് ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസ് അനുസ്മരണത്തില്‍ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ അപചയം ഉണ്ടായി. കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.

---- facebook comment plugin here -----

Latest