Kerala
പാലക്കാട് ഒറ്റപ്പാലത്ത് വന്‍ ചന്ദനവേട്ട
വാണിയംകുളത്ത് ആക്രിക്കടയിൽ സൂക്ഷിച്ച 2000 കിലോ ചന്ദനമാണ് പിടികൂടിയത്.
ഒറ്റപ്പാലം | പാലക്കാട് ഒറ്റപ്പാലത്ത് വനംവകുപ്പും പോലീസും നടത്തിയ പരിശോധനയില്‍ 2000 കിലോ ചന്ദനം പിടികൂടി. വാണിയംകുളത്ത് ആക്രിക്കടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു 2000 കിലോ ചന്ദനം. സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രിക്കടയില്‍ പരിശോധന നടത്തിയത്.
പോലീസ് പിടികൂടിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ചന്ദനക്കടത്തിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി വനംവകുപ്പ് വ്യക്തമാക്കി.
---- facebook comment plugin here -----