Kerala
ബേലൂര്‍ മഖ്‌ന ദൗത്യം നീളുന്നു; അഞ്ചാം ദിവസത്തിലേക്ക്
മറ്റൊരു മോഴ ആനക്കൊപ്പമാണ് കാട്ടില്‍ ബേലൂര്‍ മഖ്‌നയുടെ സഞ്ചാരം.
മാനന്തവാടി | വയനാട്ടിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ശ്രമം ഇന്നും തുടരും. ‘ബേലൂര്‍ മഖ്‌ന’യെ പൂട്ടാനുള്ള ദൗത്യം ഇതോടെ അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്.
ഇന്നലെ ആനയെ രണ്ടു തവണ ദൗത്യസംഘം വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മറ്റൊരു മോഴ ആനക്കൊപ്പമാണ് കാട്ടില്‍ ബേലൂര്‍ മഖ്‌നയുടെ സഞ്ചാരം.
മാനന്തവാടി സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ആന നിലവില്‍ മണ്ണുണ്ടി മേഖലയിലാണ് ഉള്ളതെന്നാണ് വിവരം. പ്രദേശത്തെ അടിക്കാടാണ് ആനയെ കീഴടക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകുന്നതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.







