Ongoing News
ആര്‍ സി ബിക്ക് ബാറ്റിംഗ്; കെ എല്‍ രാഹുല്‍ പരുക്കേറ്റ് പുറത്ത്
ഫീല്‍ഡിംഗിനിടെയാണ് ലക്‌നൗ നായകന്‍ കെ എല്‍ രാഹുലിന് കാലിന് പരുക്കേറ്റ് കളംവിടേണ്ടി വന്നത്
ലക്‌നൗ | ഐ പി എല്ലിലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടോസ്. നിര്‍ണായകമായ ടോസ് ലഭിച്ച ബെംഗളൂരു ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഓപണര്‍മാരായ വീരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്.
എന്നാല്‍, രണ്ടാം ഓവറിലെ അവസാന പന്തില്‍ ഫീല്‍ഡിംഗിനിടെ പരുക്കേറ്റ ലക്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കളംവിടേണ്ടി വന്നു. കോലിയുടെ ഷോട്ട് ബൗണ്ടറിയാകാതെ തടുക്കാന്‍ വേണ്ടി ഓടുന്നതിനിടെ കാലിന് പരുക്കേറ്റ് രാഹുല്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.
കുർണാൽ പാണ്ഡ്യയാണ് ലക്നൌവിനെ നിലവിൽ നയിക്കുന്നത്.
വിക്കറ്റ് നഷ്ടമാകാതെ അഞ്ച് ഓവറിൽ 37 റൺസാണ് ബെംഗളൂരുവിൽ നേടി ബാറ്റിംഗ് തുടരുന്നത്.







