Connect with us

Kerala

ഗവര്‍ണറുടെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഏഴു പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയത്.

പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന പണം കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കരിങ്കൊടി കാണിച്ച സംഭവത്തില്‍ ജാമ്യം നിഷേധിക്കപ്പെട്ട ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest