Eduline
ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി സ്പെഷ്യലൈസേഷൻ തുടങ്ങിയ ഡിപ്ലോമ കോഴ്സിലേക്ക് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ആയുർവേദ നഴ്‌സിംഗ് ഡിപ്ലോമ
ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ജി എൻ എം പാസ്സായവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. പ്രായം: 33 വയസ്സ് (എസ് സി/എസ് ടി വിഭാഗം 38 വയസ്സ്, വിമുക്തഭടൻമാർ 40 വയസ്സ്)
ആയുർവേദ ഫാർമസി ഡിപ്ലോമ
ഒരുവർഷവും എട്ട് മാസവുമാണ് കോഴ്സിന്റെ കാലാവധി. പ്ലസ് ടു/തത്തുല്യ വിജയം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം: 33 വയസ്സ് (എസ് സി/എസ് ടി വിഭാഗം 38 വയസ്സ്, വിമുക്തഭടൻമാർ 40 വയസ്സ്)
ആയുർവേദ തെറാപ്പി ഡിപ്ലോമ
കാലാവധി: രണ്ട് വർഷം. യോഗ്യത: പ്ലസ്‌ടു/തത്തുല്യ വിജയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം.
പ്രായം: 33 വയസ്സ് (എസ് സി/എസ് ടി വിഭാഗം 38 വയസ്സ്, വിമുക്തഭടൻമാർ 40) 2026 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഭിന്നശേഷിക്കാർ ആയുർവേദ തെറാപ്പി, ആയുർവേദ നഴ്‌സിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാഫീസ്: 1,000 രൂപ (പൊതു/എസ് ഇ ബി സി വിഭാഗത്തിന്). 500 രൂപ (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന്).
തിരഞ്ഞെടുപ്പ്
അതത് യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷ
എൽ ബി എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ഈ മാസം 31.
വിശദവിവരങ്ങൾക്ക് lbsapplications.kerala.gov.in സന്ദർശിക്കുക.
Content Highlights:
The Ayurveda Medical Education Department invites online applications for Diploma courses in Nursing, Pharmacy, and Therapy. Candidates can apply through the official LBS Centre website until the end of this month. Selection will be purely based on the marks obtained in the qualifying exams.




