Connect with us

Kerala

യുവതിയെ സ്വകാര്യ ആശുപത്രിയില്‍ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ആശുപത്രിയിലെത്തിയ പ്രതി ചികിത്സയില്‍ കഴിയുന്ന സ്ത്രീയെ മുറിക്കുള്ളില്‍ കയറി അക്രമിക്കുകയായിരുന്നു.

Published

|

Last Updated

മണര്‍ക്കാട്  | വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിത്സയില്‍ കഴിയുന്ന യുവതിയെ കഴുത്ത്ഞെരിച്ച് കൊലപെടുത്താന്‍ ശ്രമം നടന്നു. സംഭവത്തില്‍ എറണാകുളം ചേരനല്ലൂര്‍ സ്വദേശി കെ വി ഷാജു (57 )വിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച്ച ആശുപത്രിയിലെത്തിയ പ്രതി ചികിത്സയില്‍ കഴിയുന്ന സ്ത്രീയെ മുറിക്കുള്ളില്‍ കയറി അക്രമിക്കുകയായിരുന്നു.

വിധവയായ പെരുവ മുളക്കുളം സ്വദേശിനിയായ യുവതിയുമായി പ്രതി അടുപ്പത്തിലായതിനെ തുടര്‍ന്ന് ഒരുമിച്ച് താമസിച്ചിരുന്നു. ഇരുവര്‍ക്കും ഇടയില്‍ വഴക്കുണ്ടാവുകയും യുവതിയെ കൊലപെടുത്താന്‍ പ്രതി പിന്നീട് ശ്രമിക്കുകയും ചെയ്തു . തുടര്‍ന്ന് ഈ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ഷാജു .

ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി, യുവതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലുണ്ടെന്ന വിവരം അറിഞ്ഞ് വീണ്ടും കൊലപെടുത്താനായി പദ്ധതിയിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. ഷാജുവിനെ നിലവില്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

 

Latest