Eranakulam
അസ്‌ഫാക് ഡൽഹിയിലെ പോക്സോ കേസിലും പ്രതി
ഒരു മാസം തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങുകയും മുങ്ങുകയുമായിരുന്നു.
കൊച്ചി | ആലുവയില്‍ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അസ്‌ഫാക് ആലത്തിനെതിരെ ഡൽഹിയിലും പോക്സോ കേസ്. 2018ലെ പോക്സോ കേസിൽ ഇയാളെ ഗാസിപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങുകയും മുങ്ങുകയുമായിരുന്നു.
ഡൽഹിയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എറണാകുളം റൂറൽ പോലീസ് അറിയിച്ചു.
അതേസമയം, ആലുവയിലെ കേസിൽ പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് ഇന്ന് രാവിലെ നടന്നു. സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടെ പരിഗണിച്ച് പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും.







