Connect with us

National

കെജ്രിവാളിന്റെ അറസ്റ്റ്; എഎപി ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. പോലീസ് അനുമതിയില്ലാതെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിപ്പ് ആംആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് എഎപി മാര്‍ച്ച് നടത്തും. എന്നാല്‍ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. പോലീസ് അനുമതിയില്ലാതെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ന്യൂ ഡല്‍ഹി മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായും എഎപി രംഗത്തെത്തി. മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാള്‍ എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈല്‍ പിക്ചര്‍ എത്തിയത്. ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തു.

അതേസമയം ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കെ.കവിതയെയും കെജ്രിവാളിനെയും ഒരുമിച്ചിരുത്തിയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കവിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ചോദ്യംചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കവിതയുടെ കസ്റ്റഡി കാലാവധി കഴിയുംമുമ്പ് പ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചിരുത്തി ചോദിക്കാനാണ് ഇ.ഡിയുടെ ശ്രമം.

ചോദ്യം ചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ആരോപണം. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപിഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നു. മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

 

 

 

 

Latest