Connect with us

National

ജമ്മു കശ്മീരില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 12 മണിക്കൂറിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്.

അതേസമയം കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മൊഹമ്മദ് ആണ് മരിച്ചത്.