Connect with us

National

മൂക്കിലൂടെ നല്‍കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി

രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ് മൂക്കിലൂടെ നല്‍കുന്ന വാക്‌സിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്.

നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

Latest