Connect with us

waqf board appointment

വഖ്ഫ് നിയമനം; ലീഗ് രണ്ടാം ഘട്ട സമരത്തിന്

വഖ്ഫ് നിയമന വിഷയത്തില്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസിലാക്കണം

Published

|

Last Updated

മലപ്പുറം | വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി എസ് സി വഴി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. അടുത്ത മാസം മൂന്നിന് മലപ്പുറത്ത് ചേരുന്ന നേതൃയോഗം അടുത്ത ഘട്ടം പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് അവസാനിപ്പിക്കണം. വഖ്ഫ് നിയമന വിഷയത്തില്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസിലാക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Latest