Connect with us

anil antony

12 വര്‍ഷം മുമ്പ് ദല്ലാള്‍ നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി ജെ കുര്യനെന്ന് അനില്‍ ആന്റണി

രാഷ്ട്രീയ കുതികാല്‍ വെട്ടുന്ന പി ജെ കുര്യന്‍ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചു

Published

|

Last Updated

പത്തനംതിട്ട | സി ബി ഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തളളി പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അനില്‍ ആന്റണി. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വര്‍ഷം മുന്‍പ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

12 വര്‍ഷം മുമ്പ് നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോള്‍ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് അന്ന് നന്ദകുമാര്‍ വന്നത്. നടക്കാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. കുര്യന്റെ ഗുരുതരമായ കേസ് ഒത്തുതീര്‍പ്പാക്കിയത് നന്ദകുമാര്‍ ഇടപെട്ടായിരുന്നു.

രാഷ്ട്രീയ കുതികാല്‍ വെട്ടുന്ന പി ജെ കുര്യന്‍ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചു. കുര്യന്റെ ശിഷ്യന്‍ പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചു. ഇ ഡി യില്‍ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013 ന് ശേഷം നന്ദകുമാറിനെ താന്‍ കണ്ടിട്ടില്ല. പി ജെ കുര്യന്‍ കള്ളം പറയുകയാണെന്നും അനില്‍ പറഞ്ഞു.