Connect with us

National

ബിജെപി വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് അഖിലേഷ് യാഥവ്

സംസ്ഥാനത്തെ അലട്ടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

Published

|

Last Updated

ലഖ്നൗ| അതിഖ് അഹമ്മദിന്റെ മകനെ വധിക്കാന്‍ ബിജെപി വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്തെ അലട്ടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ബിജെപി സര്‍ക്കാര്‍ കോടതികളില്‍ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു.

‘വ്യാജ ഏറ്റുമുട്ടലിലൂടെ ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കോടതികളില്‍ ബിജെപിക്ക് ഒട്ടും വിശ്വാസമില്ല. ഇന്നത്തെയും സമീപകാലത്തെയും ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണം, കുറ്റവാളികളെ വെറുതെ വിടരുത്. അധികാരത്തിലുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല ഇത് യാഥവ് ട്വീട്ടിലൂടെ വ്യക്തമാക്കി.

പോലീസ് പറയുന്നതനുസരിച്ച്, അസദും ഗുലാമും മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഝാന്‍സിയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് സംഘം തടഞ്ഞു. അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും പ്രതികാര വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവരില്‍ നിന്ന് അത്യാധുനിക വിദേശ നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസും അവകാശപ്പെട്ടു

 

Latest