Connect with us

National

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന തജീന്ദര്‍ സിങ്ങ് ബിട്ടു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് തജീന്ദര്‍ സിങ്ങ് അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്.

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് രാജി വിവരം അറിയിച്ച് ബിട്ടുകത്ത് അയച്ചിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എഐസിസി ചുമതലകളില്‍ നിന്നും രാജിവയ്ക്കുന്നതായി കത്തില്‍ പറഞ്ഞിരുന്നു.

 

 

Latest