Connect with us

Kerala

വീണ്ടും 'കബാലി' ; കെ എസ് ആര്‍ ടി സി ബസ് ആക്രമിച്ചു

ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ടെ അമ്പലപ്പാറയില്‍ വീണ്ടും കബാലി എന്ന ആനയുടെ ആക്രമണം. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവില്‍ വച്ചാണ് രണ്ട് മണിക്കൂറിലേറെ സമയം കബാലി പരാക്രമം നടത്തിയത്. ബസ് കൊമ്പില്‍ കോര്‍ത്തെടുത്ത് ഉയര്‍ത്തിയ ശേഷം നിലത്തുവെക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തെ തുടര്‍ന്ന് രാത്രി എട്ടിന് എത്തേണ്ട ബസ് 11നാണ് മലക്കപ്പാറയില്‍ എത്തിയത്.