Connect with us

Kerala

പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ നടപടി ; താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്

Published

|

Last Updated

പത്തനംതിട്ട | പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളിലൂടെയാണ് പട്ടിക സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്ക് എത്തിയത്.

പട്ടിക പുറത്തായത് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ പോളിംഗ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷന്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നതായി കാണിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്റോ ആന്റണി കളക്ടര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിക്കുകയായിരുന്നു. പട്ടിക ചോര്‍ന്നതിനാല്‍ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ പുനര്‍വിന്യസിച്ചു.

Latest