Connect with us

protest against abvp attack

ജെ എന്‍ യുവിലെ എ ബി വി പി ആക്രമണം: തമിഴ്‌നാട്ടില്‍ പ്രതിഷേധ റാലി

തിരുവാരൂര്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി ക്യാമ്പസില്‍ പ്രതിഷേധിച്ചത്

Published

|

Last Updated

ചെന്നൈ | ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പി നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി പ്രതിഷേധം. തിരുവാരൂര്‍ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി ക്യാമ്പസില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. മള്‍ട്ടി പര്‍പ്പസ് ഹാള്‍ മുതല്‍ ഗേറ്റു വരെ പന്തം കൊളുത്തി പ്രകടനം നടത്തി. ഫ്രീഡം സ്പീക്കേഴ്‌സ് സ്റ്റുഡന്റ്‌സ് കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

രാമനവമി ദിനത്തില്‍ വിദ്യാര്‍ഥികള്‍ മാംസ ഭക്ഷണം കഴിച്ചെന്ന് ആരോപിച്ചായിരുന്നു എ ബി വി പിക്കാര്‍ ആക്രമണം നടത്തിയത്. സ്ത്രീകളടക്കം 17 വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.