Connect with us

Kerala

തമ്പാനൂരില്‍ റെയില്‍വേ ലൈനില്‍ നിന്ന് യുവാവിന് ഷോക്കേറ്റു

യുവാവ് റെയില്‍വേയ്ക്ക് സമീപമുള്ള മതില്‍ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക്ക് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. റെയില്‍വേ ലൈനില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റത്. ത്യക്കണ്ണാപുരം സ്വദേശിയ്ക്കാണ് ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.

യുവാവ് റെയില്‍വേയ്ക്ക് സമീപമുള്ള മതില്‍ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. യുവാവ് ആതമഹത്യക്ക് ശ്രമിച്ചതായാണ്  പോലീസ്  നിഗമനം. സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

 

 

 

 

Latest