Idukki
ബൈക്ക് മരത്തില്‍ ഇടിച്ച് യുവാവ് മരിച്ചു
ബൈസണ്‍വാലി കാക്കാക്കട പൊന്‍മലശ്ശേരില്‍ അനന്തു ചന്ദ്രന്‍ (20) ആണ് മരിച്ചത്.
ഇടുക്കി | ഇടുക്കി-അടിമാലി ബൈസണ്‍വാലിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ബൈസണ്‍വാലി സ്‌കൂള്‍പടിയില്‍ ഉണ്ടായ അപകടത്തില്‍ ബൈസണ്‍വാലി കാക്കാക്കട പൊന്‍മലശ്ശേരില്‍ അനന്തു ചന്ദ്രന്‍ (20) ആണ് മരിച്ചത്.
വൈകീട്ട് നാലോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ ഉടന്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന അനന്തു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ്: ചന്ദ്രന്‍, മാതാവ്: സിന്ധു. സഹോദരി: ആതിര.







