Connect with us

Kerala

കുന്നംകുളത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പെരുമ്പിലാവ് ഭാഗത്തു നിന്നും വന്ന ബസ് എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

തൃശൂര്‍ \  കുന്നംകുളം പാറേമ്പാടത്ത് ബൈക്കില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേ കോട്ടോല്‍ തെക്കത്തുവളപ്പില്‍ മണികണ്ഠന്റെയും ജയപ്രഭയുടെയും മകന്‍ അഭിഷിക്താണ് (22) മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം

പെരുമ്പിലാവ് ഭാഗത്തു നിന്നും വന്ന ബസ് എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest