Connect with us

Kerala

വയനാട് പനവല്ലിയില്‍ വീടിനു നേരെ കാട്ടാന ആക്രമണം

വനമേഖലയിൽ കാര്യക്ഷമമയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Published

|

Last Updated

വയനാട് | വയനാട് പനവല്ലിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. പാലക്കല്‍ രാജുവിന്റെ വീടിന്റെ മുറ്റത്തെത്തിയ ആന ജനല്‍ ചില്ലുകള്‍ കൊമ്പുകൊണ്ട് തകര്‍ത്തു. ശാരീരിക ബുദ്ധിമുട്ടുള്ള രാജു സംഭവസമയം വീടിന്റെ മുന്‍വശത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു.അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. രാജു ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോഴാണ് വീട്ടുമുറ്റത്ത് നിന്നും ആന പോയത്.

ആന മുറ്റത്തെ ആട്ടിന്‍കൂട് തട്ടി നീക്കുകയും പറമ്പിലെ വാഴപറിച്ച് മുറ്റത്തിട്ട് തിന്നുകയും ചെയ്തു. വീട്ടുമുറ്റത്ത് ആന എത്തുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്കയേറെയാണ്. വനമേഖലയില്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി കാട്ടാനയുടെ നിരന്തരമുള്ള ഇത്തരം വരവ് നിര്‍ത്തലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.