Connect with us

child death

ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു

10 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയുണ്ടായത് ചിക്കന്‍ റോളില്‍ നിന്നെന്ന് സംശയം

Published

|

Last Updated

കോഴിക്കോട് |  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസുകാരന്‍ മരിച്ചു. കോഴിക്കോട് വീര്യമ്പ്രംചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നുവെന്നും ഇതില്‍ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇതേ പരിപാടിയില്‍ പങ്കെടുത്ത പത്ത് പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദേഹാസ്വാസ്ഥ്യംഅനുഭവപ്പട്ടതിനേ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

 

 

 

 

---- facebook comment plugin here -----

Latest