Connect with us

child death

വയനാട്ടില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു

മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല

Published

|

Last Updated

ബത്തേരി | പന്ത് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്.

സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്ന് പന്ത് എടുക്കാനായിരുന്നില്ല. തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

Latest