Kerala
ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ച് ഒരു മരണം
ഇരുമ്പനം പാലത്തിന് സമീപം സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം
കൊച്ചി | എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുമ്പനം പാലത്തിന് സമീപം സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







