Connect with us

Kerala

ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി

പുറത്തുനിന്നും ക്ലാസിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിപ്പോവുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി. ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ മനസിലായി

ഇന്ന് രാവിലെ 9.30നാണ് സംഭവം. പുറത്തുനിന്നും ക്ലാസിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിപ്പോവുകയായിരുന്നു. ഉടന്‍ പാമ്പ് കുട്ടിയുടെ കാലില്‍ ചുറ്റിപ്പിണഞ്ഞു. ഇതോടെ കുട്ടി ഉറക്കെ കരഞ്ഞ് കാല് കുതറിയതോടെ പാമ്പ് തെറിച്ച് പോകുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ ബാഗ് സൂക്ഷിച്ചിരുന്ന അലമാരയില്‍ കയറിയ പാമ്പിനെ പിടികൂടുകയും ചെയ്തു.

ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടില്ലെന്ന് മനസിലായി. എന്നാലും കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയില്‍ സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. സ്‌കൂള്‍ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. സ്‌കൂള്‍ പരിസരം ശുചീകരിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.