Connect with us

National

എഎപിക്ക് തിരിച്ചടി; അഴിമതി ആരോപിച്ച് ഡല്‍ഹി മന്ത്രി രാജിവെച്ചു

അഴിമതി വിരുദ്ധ ഗ്രൂപ്പില്‍ നിന്നും അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിയായി എഎപി മാറിയെന്നും അദ്ദേഹം ആരോപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദ് തന്റെ സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജിവച്ചു. ഡല്‍ഹി മദ്യനയ കേസില്‍ എഎപി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളുടെ അറസ്റ്റിന് പിറകെയാണ് മന്ത്രിയുടെ രാജി.

അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ഞാന്‍ അതില്‍ ചേര്‍ന്നത്. ഇന്ന് പാര്‍ട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന രാജ്കുമാര്‍ ആനന്ദ് രാജിക്ക് ശേഷം പ്രതികരിച്ചു. അഴിമതി വിരുദ്ധ ഗ്രൂപ്പില്‍ നിന്നും അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിയായി എഎപി മാറിയെന്നും അദ്ദേഹം ആരോപിച്ചു. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരനവിന്ദ് കെജരിവാള്‍ അറസ്റ്റിലായതിന് ശേഷം ആദ്യം മന്ത്രി സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെക്കുന്നയാളാണ് രാജ്കുമാര്‍ ആനന്ദ്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Latest