Connect with us

Kerala

നവകേരള യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തു

മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെയാണ് കൈയേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കഴുത്തിനു കയറി പിടിക്കുകയായിരുന്നു.

Published

|

Last Updated

ഇടുക്കി | നവകേരള യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തു. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെയാണ് കൈയേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കഴുത്തിനു കയറി പിടിക്കുകയായിരുന്നു.

ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിലായിരുന്നു കൈയേറ്റം. മുഖ്യമന്ത്രിയെ എം എം മണി എം എല്‍ എ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം.

മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും വിടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest