Kerala
മഹാരാഷ്ട്രയില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍
കോലാപൂരിലെ ടയര്‍ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു
മുംബൈ | മഹാരാഷ്ട്രയിലെ കോലാപൂരില്‍ മലയാളിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) ആണ് മരിച്ചത്. കോലാപൂരിലെ ടയര്‍ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം പ്രതികളെ കുറിച്ച് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.







