Connect with us

Kerala

കാറിടിച്ച് ഗുരുതര പരുക്കേറ്റയാൾ മരിച്ചു

കാർ അമിത വേഗതയിൽ. സി സി ടി വി ദൃശ്യം പുറത്ത്

Published

|

Last Updated

കോഴിക്കോട് | കുറ്റിക്കാട്ടൂരിൽ കാറിടിച്ച് ഗുരുതര പരുക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. നരിക്കുനി സ്വദേശി സദാനന്ദനാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് സദാനന്ദനെ ഇടിച്ചു തെറിപ്പിച്ചത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സദാനന്ദനൊപ്പം നടന്നിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ അപകടം വരുത്തിയ കാറിൽ തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സദാനന്ദൻ വൈകീട്ടോടെ മരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest