Connect with us

Ongoing News

വീട്ടിലെ വോട്ടില്‍ കള്ളവോട്ടെന്ന പരാതിയില്‍ കേസെടുത്തു; പോളിംഗ് സംഘത്തിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി

Published

|

Last Updated

കാസര്‍കോട്  | കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍സ് ചെയ്തു. സ്‌പെഷ്യല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫിസര്‍, വിഡിയോഗ്രാഫര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. 92 വയസ്സുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നതിന് പിറകെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നത്

പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് അന്വേഷണത്തിനും കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കള്ളവോട്ടില്‍ കണ്ണവം പോലീസ് കേസെടുത്തിട്ടുമുണ്ട്.

 

---- facebook comment plugin here -----

Latest