Kerala
ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്; സജി ചെറിയാന് എംഎല്‍എക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
പരാതിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയലിനെ ഇന്നലെ രാത്രി തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
ചെങ്ങന്നൂര്‍ | ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ പോലീസ് അന്വേഷണം തുടങ്ങി. കേസില്‍ പരാതിക്കാരനായ അഭിഭാഷകന്റെ മൊഴി തിരുവല്ല ഡിവൈഎസ്പി രേഖപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് തുടര്‍ നടപടികള്‍ പോലീസ് ആരംഭിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയലിനെ ഇന്നലെ രാത്രി തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
സജി ചെറിയാന്റെ പ്രസംഗത്തിനൊപ്പം അന്ന് മല്ലപ്പള്ളിയിലെ വേദിയില്‍ വേറെ ആരെങ്കിലും ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകന് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സാക്ഷികള്‍ ആയിട്ടുള്ള തിരുവല്ല, റാന്നി എംഎല്‍എമാരുടെയും മൊഴി രേഖപ്പെടുത്തേണ്ടത് ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
കേസിലെ പ്രതിയായ സജി ചെറിയാന് എംഎല്‍എയുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. നിയമസഭാ സമ്മേളനത്തിനു ശേഷമാകും സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തുക എന്നാണ് പോലീസ് പറയുന്നത്. തിരുവല്ല ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല