Connect with us

Kerala

വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസ്; എസ്എഫ്‌ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

|

Last Updated

കൊച്ചി| പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസിലെ എസ്എഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ജയ്‌സണ്‍ ജോസഫ്. എസ്എഫ്‌ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമാണ് അദ്ദേഹം.

ഡിസംബര്‍ 20നാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ത്ഥിനിക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് മടിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു.

കേസില്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഈ വരുന്ന പതിനഞ്ചാം തിയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവരെ അറസ്റ്റ് ചെയ്താലും ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.