Connect with us

National

അമിതവേഗത്തിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

സംഭവത്തെ തുടര്‍ന്ന് ജ്ഞാനഭാരതി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Published

|

Last Updated

ബെംഗളൂരു |  സ്വകാര്യബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.ബെംഗളൂരുവിലെ നാഗരബാവി റിങ് മലേമഹദേശ്വര് ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്.  കെ മുരളിയാണ്(40) മരിച്ചത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.

ബൈക്കില്‍ പോകുകയായിരുന്ന മുരളിയെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകായായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ മുരളിയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയതാണ് മരണത്തിനിടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ജ്ഞാനഭാരതി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയില്‍.

Latest