Connect with us

Kerala

ഇടുക്കിയില്‍ പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന

Published

|

Last Updated

അടിമാലി  | ഇടുക്കിയില്‍ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. പരാതി അന്വേഷിക്കാന്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്.ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. ഇത് വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല.

 

---- facebook comment plugin here -----