Ongoing News
ഈ വര്‍ഷം പ്രവാചക നഗരിയിലെത്തിയത് 895,499 തീര്‍ഥാടകര്‍
മദീന | പുതിയ ഹിജ്‌റ വര്‍ഷത്തില്‍ പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ 895,499 ഉംറ തീര്‍ഥാടകര്‍ സിയാറത്തിനെത്തിയതായി മദീനയിലെ സന്ദര്‍ശന കാര്യങ്ങള്‍ക്കായുള്ള ഹജ്ജ് മന്ത്രാലയത്തിന്റെ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി 493,943 പേരാണ് എത്തിയത്. അതേസമയം, റൗളാ ശരീഫ് സിയാറത്തിന് അനുമതിപത്രം ആവശ്യമില്ലെന്നും എന്നാല്‍ റൗളയില്‍ നിസ്‌കരിക്കുന്നതിന് അനുമതിപത്രം ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് 228,158 പെര്‍മിറ്റുകളും രാജ്യത്തെ താമസക്കാര്‍ക്ക് 685,642 പെര്‍മിറ്റുകളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 523,835 പെര്‍മിറ്റുകളും ഉള്‍പ്പെടെ 1,437.635 അനുമതിപത്രമാണ് റൗളയില്‍ നമസ്‌കാരത്തിനായി ഇതുവരെ അനുവദിച്ചത്.







