Connect with us

National

യുപിയില്‍ 55കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

രാവിലെ 10 മണിയോടെ വയലില്‍ പുല്ലരിയാന്‍ പോയതായിരുന്നു സ്ത്രീ. അവിടെ നിന്ന് നാലാളുകള്‍ അവരെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ 55കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗ്രേറ്റര്‍ നോയിഡയിലെ ജേവര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ് സംഭവം ഉണ്ടായത്. രാവിലെ 10 മണിയോടെ വയലില്‍ പുല്ലരിയാന്‍ പോയതായിരുന്നു സ്ത്രീ. അവിടെ നിന്ന് നാലാളുകള്‍ അവരെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ഗ്രാമത്തില്‍ തന്നെ ഉള്ളയാളാണെന്ന് സ്ത്രീയുടെ മൊഴിയില്‍ പറയുന്നു. അയാളും സ്ത്രീ പുല്ലരിയാന്‍ പോയ വയലില്‍ ഉണ്ടായിരുന്നു. പ്രതികളായ മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

 

Latest