Connect with us

National

ജമ്മു കശ്മീരില്‍ ടെലിവിഷന്‍ താരത്തെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി

നടി അമ്രീന്‍ ഭട്ട് (35) ആണ് ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായത്. താരത്തിനൊപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടിക്ക് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ യുവ ടെലിവിഷന്‍ താരത്തെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. നടി അമ്രീന്‍ ഭട്ട് (35) ആണ് ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായത്. താരത്തിനൊപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടിക്ക് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.

ഇന്നലെ വൈകിട്ടാണ് സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്തുള്ള ഹിഷ്‌റൂ പ്രദേശത്ത് വെച്ച് താരത്തിനെതിരെ ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് അമ്രീന്‍ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. വെടിയേറ്റ് കുറച്ചു സമയത്തിനകം തന്നെ അമ്രീനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Latest