Connect with us

Kerala

കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികളുടെ യാത്രക്ക് 30 ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും

ബസുകളുടെ ചുമതല വിവിധ സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്‌നാണ്.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് കൗമാരകലയുടെ മേളപ്പെരുക്കം കൊടിയേറി. കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികളുടെ യാത്രക്ക് സംഘാടകര്‍ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. കലോത്സവം നടക്കുന്ന അഞ്ച് ദിനങ്ങളിലും 30 ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും.മത്സരാര്‍ത്ഥികളെ വിവധ വേദികളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ഓട്ടോ സര്‍വീസും ഉണ്ടായിരിക്കും. വിവിധ വേദികളിലേക്കും താമസസ്ഥലത്തേക്കും ഊട്ടുപുരയിലേക്കും ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും.

ബസുകളുടെ ചുമതല വിവിധ സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്‌നാണ്. രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടു വരെയാണ് സേവനം.

കൊല്ലത്ത് എത്തിയ ആദ്യ സംഘത്തെ കലക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

Latest